Happy Dopu കാർഡ് ലഭിക്കാൻ അധിക വില നൽകേണ്ടതില്ല. മലയാള മനോരമയുടെ നിലവിലുള്ള വരിക്കാർക്കും പുതിയ വരിക്കാർക്കും കാർഡ് പത്രം വാങ്ങുമ്പോൾ സൗജന്യമായി ലഭിക്കും.
ഇതൊരു ഭാഗ്യപരീക്ഷണമല്ല, മറിച്ച് ഒരു വൈദഗ്ധ്യ പരീക്ഷയാണ്. ബോക്സ് ഉണ്ടാക്കുന്നതിനുള്ള വൈദഗ്ധ്യമാണ് പരീക്ഷിക്കുന്നത്.
മലയാള മനോരമ വരിക്കാരല്ലാത്തവർക്ക് ഈ ആക്ടിവിറ്റിയിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
മലയാള മനോരമ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും എം.എം.പി.യുടെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മനോരമ ഏജൻ്റുമാർക്കും ഈ ആക്ടിവിറ്റിയിൽ സമ്മാനം ലഭിക്കുന്നതല്ല.
സമ്മാനം ക്ലെയിം ചെയ്യാൻ ക്യൂആർ കോഡ് സ്കാൻ ചെയ്തു നിങ്ങളുടെ കാർഡ് www.manoramacontests.com എന്ന സൈറ്റിൽ upload ചെയ്യണം. ദിവസവും സമ്മാനം ഉണ്ടോ എന്ന് വെബ് സൈറ്റിൽ നോക്കുക. നിങ്ങൾക്ക് ഏതെങ്കിലും സമ്മാനം ലഭിച്ചാൽ താങ്കളുടെ ക്ലെയിം ശരിയാണോയെന്ന് കംപ്യൂട്ടർ വഴി ഉറപ്പുവരുത്തുന്നതാണ്. വിജയികളെ സൈറ്റിലൂടെ അറിയിക്കുന്നതാണ്. മുഴുവൻ കാർഡും പൂർത്തീകരിച്ചവർക്കും സമ്മാനങ്ങൾ സ്കോറുകളുടെ അടിസ്ഥാനത്തിലോ, സമനില വന്നാൽ നറുക്കെടുപ്പിലൂടെയോ നൽകുന്നതാണ്. ദിനം തോറുമുള്ള സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ website ൽ upload ചെയ്യുന്നതാണ്. ഓരോ ആഴ്ചയിലെയും സമ്മാനങ്ങൾ ഒരാഴ്ചയ്ക്കകം അതത് മനോരമ യൂണിറ്റ് ഓഫീസിൽ നിന്ന് കൈപ്പറ്റണം . അല്ലാത്തപക്ഷം സമ്മാനത്തിനുള്ള താങ്കളുടെ അവകാശം നഷ്ടപ്പെടുന്നതാണ്.
ഈ കാർഡുകൾ അനുകരിക്കുകയോ പകർപ്പുണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. കാർഡിൽ ചിത്രങ്ങൾ ഒട്ടിക്കുന്നതിന്റെ താഴെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ എഴുതേണ്ടതാണ്.
ഒരാൾ ഒന്നിൽ കൂടുതൽ കാർഡുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല .ഒരു ഫോൺ നമ്പർ ഉപയോഗിച്ച് ഒരു കാർഡ് രജിസ്റ്റർ ചെയ്യാം.
താങ്കൾക്കു ലഭിക്കുന്ന രണ്ട് കാർഡുകളും സുരക്ഷിതമായി നഷ്ടപ്പെടാതെ സൂക്ഷിക്കുക. കാരണം അപ്രതീക്ഷിത സമ്മാനങ്ങൾ താങ്കളെ കാത്തിരിക്കുന്നുണ്ടാവും.
ഓരോ ദിവസവും മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന ദിവസവും ( Day ) നമ്പറും അതിൻ്റെ തന്നെ ഭാഗമായുള്ള ചിത്രവും മാത്രമാണ് അതതു തീയതികളിൽ അതതു ഭാഗത്ത് ഒട്ടിക്കേണ്ടത്. ഇതിൽ നിന്നും വ്യത്യസ്തമായി ചെയ്യുന്നവരുടെ Happy Dopu കാർഡുകൾ അസാധുവായി പരിഗണിക്കും.
24 ദിവസങ്ങളിലായി മൊത്തം 75,000 ത്തിലേറെ സമ്മാനങ്ങൾ നൽകും. സമ്മാനങ്ങളുടെ വിശദവിവരങ്ങൾക്ക് ക്യൂആർ കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക
സമ്മാനങ്ങൾ
24 ദിവസത്തെ ആക്ടിവിറ്റി പൂർത്തിയാക്കി upload ചെയ്യുന്ന ഫോൺ നമ്പറുകളിൽ നിന്ന് സംസ്ഥാനത്തെ വിജയികൾക്കുള്ള ബംപർ .
സ്കൂൾ /ക്ലബുകൾക്കുള്ള സമ്മാനങ്ങൾ
1 lakh Cash prize( ജില്ലയിൽ ഉയർന്ന സ്കോർ നേടിയവയിൽ നിന്ന് നറുക്കെടുത്ത് ഒരു സ്ഥാപനത്തിന് )Bumper prize.
സ്കൂളുകൾ ക്ലബുകൾ – ജില്ലാ വിജയിക്ക് – 10000/- രൂപയുടെ ഫുട്ബോൾ കിറ്റ് (ഓരോ ജില്ലക്കും ഓരോന്ന്).
ഒരോ ജില്ലയിലെയും റണ്ണർ അപ് സ്ഥാപനങ്ങൾക്ക് 5000 രൂപയുടെ ലൈബ്രറി ബുക്സ്.
വ്യക്തിഗത ബംപർ
ഒരു ഗ്രാം സ്വർണ്ണം ( 24 കളങ്ങളും മുഴുവൻ പൂർത്തിയാക്കിയവർക്ക് ) സ്കോർ അടിസ്ഥാനമാക്കി.
ദിവസേന / Weekly സമ്മാനങ്ങൾ ( നറുക്കെടുപ്പ് )
അച്ചടിപ്പിശകുമൂലം ഉണ്ടായേക്കാവുന്ന തർക്കങ്ങളിൽ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും അന്തിമതീരുമാനം എടുക്കുന്നതിനുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും. കമ്പനിയുടെ തീരുമാനങ്ങൾ ബന്ധപ്പെട്ട ഏവർക്കും ബാധകമായിരിക്കും. ഇതിനെ സംബന്ധിച്ചുള്ള വ്യവഹാരങ്ങൾ കോട്ടയം കോടതിയുടെ പരിധിയിൽ മാത്രം വരുന്നതാണ്. എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നതിനുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും. കമ്പനിയുടെ തീരുമാനങ്ങൾ ബന്ധപ്പെട്ട ഏവർക്കും ബാധകമായിരിക്കും.
സമ്മാനാർഹർ, സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നികുതി നൽകാൻ ബാധ്യസ്ഥരാണ്.
കാർഡും കാർഡിൽ ഒട്ടിക്കേണ്ട ചിത്രങ്ങളും അല്ലാതെ പൊതു സമൂഹത്തിന് അപമാനകാരമെന്നു തോന്നുന്ന എന്ത് ചെയ്താലും അതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്
Happy Dopu വിൽ പങ്കെടുക്കുന്നവർ മുകളിൽ പറഞ്ഞ എല്ലാ നിബന്ധനകളും കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണ്.
ആക്ടിവിറ്റി ശനി , ഞായർ, പൊതു അവധി ദിവസങ്ങളിലില്ല.
പോയിന്റ് സിസ്റ്റം
പ്രസിദ്ധീകരിച്ച ദിവസം തന്നെ അപ്ലോഡ് ചെയ്യുന്നവർക്ക് – 100 പോയിന്റ്
മറ്റു ദിവസങ്ങളിൽ അപ്ലോഡ് ചെയ്യുന്നവർക്ക് – 30 പോയിന്റ്
ആഴ്ചയിലെ (Monday to Sunday) മുഴുവൻ അപ്ലോഡും സമയത്ത് പൂർത്തിയാക്കിയാൽ – 1000 പോയിന്റ്
പങ്കെടുക്കുന്നതെങ്ങനെ
മത്സരത്തിൽ പങ്കെടുക്കാൻ മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യണം.
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
2025 ഒക്ടോബർ 12-നു മുമ്പ് എൻട്രി സമർപ്പിക്കണം.
മത്സരം തുടങ്ങി കഴിഞ്ഞാൽ മത്സര ദിവസം പത്രത്തിൽ വരുന്ന Happy Dopu വെട്ടി എടുത്തു അതിൽ നിങ്ങളുടെ രജിസ്ട്രേഷൻ സമയത്തെ മൊബൈൽ നമ്പർ എഴുതി ഒട്ടിച്ച ശേഷം ഫോട്ടോ എടുത്തു അതാതു തീയതിയിൽ അപ്ലോഡ് ചെയ്യണം. എല്ലാം കറക്റ്റ് ആണെകിൽ Happy Dopu സെക്ഷനിൽ പോയാൽ ആ ദിവസത്തിലെ ക്യൂബിൽ കാണാൻ പറ്റും. അതിൽ ക്ലിക്ക് ചെയ്താൽ പത്രത്തിൽ വന്ന ഇൻഫർമേഷൻ പിന്നെയും കാണാൻ പറ്റും.
ന്യൂസ്ഫെസ്റ്റിൽ പങ്കെടുത്തവർ എക്സിസ്റ്റിങ് യൂസർ സെക്ഷനിൽ പോയി അന്ന് കൊടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് പാസ്സ്വേർഡ് generate ചെയ്താൽ മതി.
ഓരോ വ്യക്തിയും നേടുന്ന മാർക്കും അവരുടെ സ്കൂൾ / സ്പോർട്സ് ക്ലബ് വിഭാഗത്തിൽ കൂട്ടിച്ചേർക്കും.
എല്ലാ യോഗ്യമായ എൻട്രികളും ഭാഗ്യചിത്രത്തിലേക്ക് ഉൾപ്പെടുത്തും.
ഭാഗ്യ നറുക്കെടുപ്പ് സോഫ്റ്റ്വെയറിന്റെ സഹായത്തോടെയും സ്വതന്ത്ര നിരീക്ഷകന്റെ മേൽനോട്ടത്തോടെയും നടത്തപ്പെടും.
വ്യക്തിഗത സമ്മാനങ്ങളും സ്കൂൾ / സ്പോർട്സ് ക്ലബ് സമ്മാനങ്ങളും ഉണ്ടായിരിക്കും.
സമ്മാനങ്ങൾ ഡാഷ്ബോർഡിലെ മൊത്തം സ്കോറിനെ അടിസ്ഥാനമാക്കിയായിരിക്കും (ഒന്നാം സ്ഥാനത്തോ മറ്റേതെങ്കിലും സ്ഥാനത്തോ സമനില വന്നാൽ,ഭാഗ്യ നറുക്കെടുപ്പ് വഴി വിജയിയെ തിരഞ്ഞെടുക്കും).
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാനുള്ള നമ്പർ
സമ്മാനം ക്ലെയിം ചെയ്യുന്നതിനും സംശയങ്ങൾക്കും പത്ര വരിക്കാരാകുന്നതിനും താഴെ പറയുന്ന നമ്പറുകളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ (ഞായർ, പൊതു അവധി ദിനങ്ങളൊഴികെ ) ബന്ധപ്പെടുക.